കടമ്പനാട്: തൊഴിലുറപ്പ് തൊഴിലാളികള്‍ കനാല്‍ വൃത്തിയാക്കുന്നതിനിടെ 72,000 രൂപയുടെ പഴയ നോട്ടുകള്‍ കണ്ടെടുത്തു.[www.malabarflash.com]
ബുധനാഴ്ച ഉച്ചയ്ക്ക് കടമ്പനാട് വലിയപള്ളിയുടെ സമീപമുള്ള കനാല്‍ വൃത്തിയാക്കുന്നതിനിടെയാണ് നോട്ടുകള്‍ കണ്ടെടുത്തത്. ആയിരം രൂപയുടെ എട്ടെണ്ണവും അഞ്ഞൂറു രൂപയുടെ 128 എണ്ണവുമാണ് കിട്ടിയത്.
തൊഴിലാളികള്‍ കനാല്‍ വൃത്തിയാക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടി തീയിട്ടിരുന്നു. കവറുകള്‍ പൂര്‍ണമായി കത്തുമ്പോഴാണ് നിരോധിച്ച നോട്ടുകളാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കനാല്‍ വൃത്തിയാക്കുമ്പോള്‍ വീണ്ടും പ്ലാസ്റ്റിക് കവറില്‍ നോട്ടുകള്‍ കണ്ടെത്തി.
ഏനാത്ത് എസ്.ഐ. വി.ജോഷിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പണം ഏറ്റെടുത്തു. ആദ്യം കവറില്‍ കണ്ടെത്തിയ നോട്ടുകള്‍ പൂര്‍ണമായി കത്തിപ്പോയതിനാല്‍ ആകെ എത്ര തുകയുടെ നോട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment