Latest News

റിപ്പബ്ലിക് ദിനം: ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

ഇന്ത്യയുടെ 68ാം റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ത്രിവര്‍ണമണിഞ്ഞ് ദുബായിലെ ബുര്‍ജ് ഖലീഫ. വൈകീട്ട് 6.15 നും 7.15 നും 8.15 നുമാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ഇന്ത്യന്‍ ദേശീയപതാകയുടെ നിറമണിഞ്ഞത്. [www.malabarflash.com]
ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ജനുവരി 26 നും ഇത് ആവര്‍ത്തിക്കും. ഇന്ത്യന്‍ ദേശഭക്തിഗാനങ്ങള്‍ ലൈറ്റ് ഷോയ്ക്ക് ഒപ്പമുണ്ടാവും.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നെഹ്യാനാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം. ഈ അവസരത്തില്‍ ഇന്ത്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ബുര്‍ജ് ഖലീഫയിലെ ത്രിവര്‍ണ ലൈറ്റ് ഷോ.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.