പയ്യന്നൂര്‍: കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ അമ്പാല്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ രമ്യയെ (26) പയ്യന്നൂരിലെ ലോഡ്‌ജില്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ വിചാരണ പൂര്‍ത്തിയായി.[www.malabarflash.com]
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
രമ്യയുടെ ഭര്‍ത്താവ് അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മികുമാര്‍ (40) ആണ് കേസിലെ ഒന്നാം പ്രതി. ഇദ്ദേഹത്തിന്റെ മാതാവ് പത്മാവതി (70), സഹോദരന്‍ ലതീഷ് കുമാര്‍ (58) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
2010 ജനുവരി 22നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
2010 ജനുവരി 22നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ഗള്‍ഫിലായിരുന്ന ഷമ്മികുമാര്‍ നാട്ടിലെത്തി രമ്യയെയും കുഞ്ഞിനെയും കൂട്ടി പയ്യന്നൂരിലെത്തുകയും പിന്നീട് ലോഡ്‌ജ് മുറിയില്‍ താമസിക്കുകയുമായിരുന്നു. ഇതിനിടയില്‍ രമ്യയെ കൊലപ്പെടുത്തി, ഷമ്മികുമാര്‍ കുഞ്ഞിനെയും എടുത്ത് പോയി, പിന്നീട് കുഞ്ഞിനെ രമ്യയുടെ വീട്ടു വരാന്തയില്‍ ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് കടന്നു. ഷമ്മികുമാറിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെയും മറ്റും സഹായം തേടി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടാനായത്.
വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കോടതി ചോദ്യം ചെയ്‌തപ്പോള്‍ ഒന്നാംപ്രതി ഷമ്മികുമാര്‍ കുറ്റം നിഷേധിക്കുകയായിരുന്നു. സംഭവ സമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്ന് പ്രതി പറഞ്ഞു. കേസില്‍ 13ന് വാദം നടക്കും.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment