Latest News

ബോവിക്കാനത്തെ അക്രമം: 14 പേര്‍ക്കെതിരെ കേസ്; വ്യാപാരികള്‍ ഹര്‍ത്താലാചരിക്കുന്നു

ബോവിക്കാനം: ബോവിക്കാനത്ത് ബുധനാഴ്ച വൈകിട്ടുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി 14 പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.[www.malabarflash.com]

ബോവിക്കാനത്തെ സുവര്‍ണ്ണ ജ്വല്ലറി ഉടമയും ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡണ്ടുമായ ബി. വാമന ആചാരി(48)യെ അക്രമിക്കുകയും കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകരായ 10 പേര്‍ക്കെതിരെയാണ് ഒരു കേസ്.

ഉദയന്‍, അജേഷ്, വിനീത്, ഹരി, ലത്തീഫ്, സര്‍ഫ്രാസ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി വ്യാഴാഴ്ച കരിദിനം ആചരിക്കുകയാണ്. ബോവിക്കാനത്തെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നു.

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അമ്മങ്കോട്ടെ ഭരതരാജിനെ ഓട്ടോ തടഞ്ഞ് അക്രമിക്കുകയും ഓട്ടോ തകര്‍ക്കുകയും ചെയ്തതിന് ബാലനടുക്കം സ്വദേശികളായ മൂന്ന് പേര്‍ക്കും ഇരിയണ്ണിയിലെ യുവാവിനുമെതിരെ കേസെടുത്തിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് ആറ് മണിക്കാണ് ബോവിക്കാനത്ത് ബി.ജെ.പി-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.