Latest News

കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നേതാവിന് നേരെ അക്രമണം

കണ്ണൂര്‍: പാട്യം പത്തായകുന്നില്‍ കോണ്‍ഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗത്തിന് നേരെ ആക്രമണം. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാസ്റ്ററെ ആണ് ഒരു സംഘം ആക്രമിച്ചത്.[www.malabarflash.com]

രാവിലെ ഏഴു മണിക്ക് പാട്യം പത്തായക്കുന്നിലെ ബാലകൃഷ്ണന്‍ മാസ്റ്ററുടെ ബേക്കറിയില്‍ വെച്ചായിരുന്നു സംഭവം.

ശരീരമാസകലം ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പിയാണ് അക്രമണത്തിന് പിന്നിലെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.