Latest News

കാനഡയില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെപ്പ്; അഞ്ച് മരണം

ക്യൂബക്‌സിറ്റി: കാനഡയിലെ ക്യൂബക് സിറ്റിയില്‍ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്?ച രാത്രി എട്ടു മണിയോടെ സെന്റ് ഫോയി സ്ട്രീറ്റിലെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ (ഗ്രാന്റ് മോസ്‌ക് ഡി ക്യൂബക്) ആയിരുന്നു സംഭവം.[www.malabarflash.com]

സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മൂന്നാമന്‍ ഓടി രക്ഷപ്പെട്ടതായി പ്രാദേശിക പത്രമായ ലീ സോലില്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിയിലും പരിസരത്തുമുള്ള ആളുകളെ ഒഴിപ്പിച്ച പോലീസ് പ്രദേശത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പള്ളിയില്‍ രാത്രി പ്രാര്‍ഥന നടക്കുന്ന സമയത്ത് തോക്കുധാരികളായ മൂന്ന് പേര്‍ ഉള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ എകദേശം 40 പേര്‍ പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ക്യൂബിക് സിറ്റിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സംഭവം പ്രാകൃതമാണെന്നും പള്ളിയുടെ പ്രസിഡന്റ് മുഹമ്മദ് യാംഗി പ്രതികരിച്ചു. പരിക്കേറ്റവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ മുഹമ്മദ് യാംഗി പള്ളിയില്‍ ഉണ്ടായിരുന്നില്ല.

വെടിവെപ്പില്‍ ദുഃഖം രേഖപ്പെടുത്തിയ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡാവു ഭീരത്വപരമായ നടപടിയെന്ന് ട്വീറ്റ് ചെയ്തു.

2016 ജൂണില്‍ റമദാനില്‍ പള്ളിയുടെ മുന്നില്‍ പന്നിത്തല കൊണ്ടിട്ട സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.