തൃശൂര്‍: വിവാഹവീട്ടില്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ യുവാവിനെ വെട്ടിവീഴ്ത്തി. കയ്പമംഗലം വഴിയമ്പലം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തെഴുത്ത് സഗീറിന്റെ മകന്‍ റാഫി (30)യെയാണ് കൊടുവാളുകൊണ്ട് വെട്ടിയത്.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സഹോദരന്‍ ഷെഫീറിന്റെ വിവാഹത്തലേന്ന് സല്‍ക്കാരത്തിനെത്തിയ അതിഥികളെ യാത്രയാക്കുന്നതിനിടെയാണ് ഒളിഞ്ഞിരുന്ന സംഘം ആക്രമിച്ചത്.
കരളിന് ഗുരുതരമായി മുറിവേറ്റ റാഫിയെ എറണാകുളത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 11 നാണ് സംഭവം. കടവില്‍ വലിയപറമ്പില്‍ സുമേഷ്, പുത്തിരിക്കാട്ടില്‍ ജിനോദ് (കണ്ണന്‍), കണ്ണോത്ത് സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് റാഫി പറഞ്ഞു. റാഫിയുടെ മറ്റൊരു സഹോദരന്‍ ഷാഫി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ്.
വാളും മറ്റ് മാരകായുധങ്ങളുമായി കെഎല്‍-47 സി 4689 നമ്പര്‍ ഓട്ടോയിലാണ് അക്രമി സംഘമെത്തിയത്. മദ്യവും മയക്കുമരുന്നും വില്‍പ്പന നടത്തുന്ന ആര്‍എസ്എസ്സംഘം തുടര്‍ച്ചയായി ഈ പ്രദേശത്ത് അക്രമണം നടത്തുകയാണ്. കയ്പമംഗലം 12ല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.
വാളും മറ്റ് മാരകായുധങ്ങളുമായി കെഎല്‍-47 സി 4689 നമ്പര്‍ ഓട്ടോയിലാണ് അക്രമി സംഘമെത്തിയത്. മദ്യവും മയക്കുമരുന്നും വില്‍പ്പന നടത്തുന്ന ആര്‍എസ്എസ്സംഘം തുടര്‍ച്ചയായി ഈ പ്രദേശത്ത് അക്രമണം നടത്തുകയാണ്. കയ്പമംഗലം 12ല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment