ചന്തേര: ബിജെപിയുടെ ജനാധിപത്യ സംരക്ഷണ യാത്ര പരിപാടി കഴിഞ്ഞ് ചീമേനിയില്‍ നിന്നും മടങ്ങുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത കെ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, അഡ്വ. കെ ശ്രീകാന്ത് തുടങ്ങിയവരുള്‍പ്പെടെ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് വിട്ടയച്ചു.[www,malabarflash.com]
ചെറുവത്തൂര്‍ ടൗണില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്പടിച്ച് നില്‍ക്കുന്നതിനാല്‍ ഇതുവഴി പോകാന്‍ വേണ്ടി എത്തിയ സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും ഞാണങ്കൈ ദേശീയപാതയില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകര്‍ തമ്പടിച്ചുനില്‍ക്കുകയാണെന്നും പോലീസ് നിര്‍ദേശിക്കുന്ന മറ്റൊരു വഴിക്ക് പോകണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഇതിന് വഴങ്ങാതെ സുരേന്ദ്രനും വത്സന്‍ തില്ലങ്കേരിയും അടക്കമുള്ളവര്‍ ദേശീപാത ഉപരോധിച്ചു. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ കേസെടുക്കാതെ തന്നെ വിട്ടയച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment