Latest News

കെ. പി. കുഞ്ഞിമ്മൂസക്ക് എന്‍.എ. സുലൈമാന്‍ സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു

കാസര്‍കോട്: എന്‍.എ. സുലൈമാന്റെ സ്മരണാര്‍ത്ഥം തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ കെ.പി. കുഞ്ഞിമ്മൂസക്ക് വ്യവസായി യഹ്‌യ തളങ്കര സമര്‍പ്പിച്ചു.[www.malabarflash.com] 

നഗരസഭാ വനിതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ എന്‍.എ. സുലൈമാന്റെ ഈറന്‍ സ്മരണകള്‍ നിറഞ്ഞു നിന്ന ചടങ്ങിലായിരുന്നു പുരസ്‌കാര സമര്‍പ്പണം. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 

തനിക്ക് ജന്മനാട് സമ്മാനിച്ച പുരസ്‌കാരങ്ങളെക്കാള്‍ തിളക്കം സുലൈമാന്റ് പേരില്‍ കാസര്‍കോട് സമ്മാനിക്കുന്ന ഈ പുരസ്‌കാരത്തിനുണ്ടെന്ന് അവാര്‍ഡ് സ്വീകരിച്ച് കെ.പി. കുഞ്ഞിമ്മൂസ പറഞ്ഞു. 

റഫി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ജേതാവിനെ റഹ്മാന്‍ തായലങ്ങാടി പരിചയപ്പെടുത്തി. മുന്‍ എം.എല്‍. എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു അനുസ്മരണ പ്രഭാഷണം നടത്തി. വായ്പ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തളങ്കര ജദീദ്‌റോഡിലെ അബ്ദുല്‍ റഹിമാന്‍ അഷ്ഫാക്കിനും രണ്ടാം സ്ഥാനം നേടിയ കുണ്ടംകുഴിയിലെ ശരണ്യക്കും മുന്‍ മന്ത്രി സി.ടി. അഹമ്മദലിയും നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുള്ളയും സമ്മാനങ്ങള്‍ നല്‍കി. 

സുലൈമാനെ കുറിച്ചുള്ള സ്മരണിക- നിലാവൊളി- രൂപകല്‍പന ചെയ്ത എം.വി. സന്തോഷിന് കുഞ്ഞിമ്മൂസ ഉപഹാരം നല്‍കി. നാരായണന്‍ പേരിയ, എന്‍.എം കറമുല്ല ഹാജി, എ. അബ്ദുല്‍ റഹിമാന്‍, ടി.എ ഖാലിദ്, കെ.എം. അബ്ദുല്‍ റഹിമാന്‍, അസീസ് കടപ്പുറം, സി.എല്‍ ഹമീദ്, കെ നാഗേഷ് ഷെട്ടി, ടി.എ ഷാഫി, മുജീബ് അഹമ്മദ്, എ.എസ്. മുഹമ്മദ്കുഞ്ഞി സംസാരിച്ചു. കെ.പി. കുഞ്ഞിമൂസ മറുപടി പ്രസംഗം നടത്തി. പി.കെ സത്താര്‍ സ്വാഗതവും എരിയാല്‍ ശരീഫ് നന്ദിയും പറഞ്ഞു. 

രാവിലെ നടന്ന വായ്പ്പാട്ട് മത്സരം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. ബി.എസ് മഹമൂദ് അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ കടവത്, മാഹിന്‍ ലോഫ് സംസാരിച്ചു. ഷാഫി തെരുവത്ത് സ്വാഗതവും സാഹിബ് ഷരീഫ് നന്ദിയും പറഞ്ഞു


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.