Latest News

കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍

കാസര്‍കോട്:  ബിജെപി ചീമേനിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് പോകുകയായിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.[www.malabarflash.com]

രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങള്‍, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.