Latest News

തലശ്ശേരിയില്‍ കോടിയേരിയുടെ പരിപാടിക്കു നേരെ ബോംബേറ്

തലശ്ശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കുന്നതിനിടെ യോഗവേദിയ്‌ക്ക് സമീപം ബോംബേറ്. ഒരാൾക്ക് പരിക്കേറ്റു.ആർഎസ്എസ് ആണ് അക്രമത്തിനു പിന്നിലെന്ന് സിപിഐ എം നേതാക്കൾ അറിയിച്ചു.[www.malabarflash.com]

തലശ്ശേരി നങ്ങാരത്ത്‌ പീടികയിൽ സിപി ഐ എം സംഘടിപ്പിച്ച കെ പി ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആക്രമണം.
കോടിയേരി, ആർഎസ് എസ്,ബോംബേറ്. സിപിഐ എം പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനാണു പരിക്കേറ്റത്. സമ്മേളനത്തിന്റെ ബോര്‍ഡും മറ്റും നേരത്തെ കരിഓയിലൊഴിച്ച് നശിപ്പിച്ചിരുന്നു.
ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്

കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പൊതു പരിപാടി അലങ്കോലപ്പെടുത്താൻ ആർ എസ് എസ് നടത്തിയ ബോംബാക്രമണം പ്രകോപനം സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു സിപിഐ എം വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി പ്രശ്നം സൃഷ്ടിക്കാനാണ് നീക്കം. ആർ എസ് എസിന്റെ ഗൂഢലക്ഷ്യം മനസ്സിലാക്കി പ്രകോപനങ്ങൾക്ക് വശംവദരാകാതെ പ്രതിഷേധിക്കുകയാണാവശ്യം. തലസ്ഥാനത്ത് സ്വയം സേവകനെ കൊന്ന് സി പി ഐ എം നേതാവ് പി ജയരാജനിൽ കെട്ടിവെക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യം ഇത്തരം തുടർ ആക്രമണമായി പ്രതീക്ഷിക്കണം നേതാക്കള്‍ വ്യക്തമാക്കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.