Latest News

ചെമ്പിരിക്ക ഖാസിയുടെ മരണം: സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: ചെമ്പിരിക്ക മംഗലാപുരം ഖാസിയും പ്രമുഖ പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം അവസാനിപ്പിച്ച് സിബിഐ തിരുവനന്തപുരം യൂണിറ്റ് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.[www.malabarflash.com]

ഖാസിയുടെ ശരീരത്തിലോ, താമസിച്ചിരുന്ന വീട്ടിലോ ആക്രമണം നടന്നതിന്റെ ലക്ഷണം കണ്ടെത്താനായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, വിദഗ്ധരുടെ നിരീക്ഷണങ്ങള്‍, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍, മറ്റ് തെളിവുകള്‍ എന്നിവ പരിഗണിക്കുമ്പോള്‍ കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നാണു സിബിഐയുടെ റിപ്പോര്‍ട്ട്. [www.malabarflash.com]

ആത്മഹത്യാ പ്രേരണയ്ക്കും തെളിവു കണ്ടെത്താനായിട്ടില്ല. അതേസമയം, ഖാസി ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിക്കാനും നേരിട്ടുള്ള തെളിവ് സിബിഐയ്ക്കു ലഭിച്ചിട്ടില്ല. എന്നാല്‍, സാഹചര്യത്തെളിവുകളും വിദഗ്ധരുടെ നിരീക്ഷണങ്ങളും ചൂണ്ടിക്കാട്ടുന്നത് ആത്മഹത്യ എന്ന നിഗമനത്തിലേക്കാണെന്ന് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ഡാര്‍വിന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം ഫൊറന്‍സിക് വിദഗ്ധര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെയും സൂചന ആത്മഹത്യയാണെന്നാണ്.  [www.malabarflash.com]

കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിലെ രണ്ടു പേര്‍ ഖാസിയുടെ മരണം ആത്മഹത്യയായിരിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയെന്നും സിബിഐ പറയുന്നു. മെഡിക്കല്‍ ബോര്‍ഡില്‍ മൂന്നാമത്തെയാള്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും സിബിഐയുടെ റിപ്പോര്‍ട്ടിലുണ്ട്. 2010 ഫെബ്രുവരി 15 നാണ് ഖാസിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്.  [www.malabarflash.com]

വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ പാറക്കെട്ടില്‍ നിന്ന് മൗലവിയുടെ ചെരിപ്പ്, കണ്ണട എന്നിവയും കണ്ടെത്തിയിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണു പിന്നീട് സിബിഐക്ക് കൈമാറിയത്. 

ആത്മഹത്യയെന്ന നിഗമനത്തിലേക്കാണ് സിബിഐയുടെ ആദ്യ അന്വേഷണ സംഘം എത്തിയത്. ഇതിനെ ചോദ്യം ചെയ്ത് മൗലവിയുടെ മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹര്‍ജിയിലാണ് സിജെഎം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പൂര്‍ണമായും മതപരമായ ജീവിതം നയിച്ചിരുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്ന വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു തുടരന്വേഷണ ഉത്തരവ്. [www.malabarflash.com]

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.