കണ്ണൂര്‍: തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ച വേദിക്കരികെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡിവൈഎഫ്‌ഐയുടെ വ്യാപക പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ വടകര കോട്ടപ്പള്ളിയില്‍ ബിജെപി ഓഫീസിന് ഒരു സംഘം ആക്രമിച്ചു. നാദാപുരം ഇരിങ്ങണ്ണൂരിലെ ബിജെപി ഓഫീസിനും പ്രതിഷേധക്കാര്‍ തീയിട്ടു. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. [www.malabarflash.com]
നാട്ടില്‍ അക്രമം വ്യാപിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ ജാഗ്രതപുലര്‍ത്താനും പ്രകോപനങ്ങളില്‍ വശംവദരാകാതെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുവാനും മുഴുവന്‍ പാര്‍ടി സഖാക്കളോടും ജനങ്ങളോടും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. സമാധാനകാംക്ഷികളായ മുഴുവന്‍ ജനങ്ങളും ആര്‍എസ്എസിന്റെ ഇത്തരം അക്രമണങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Keywords: Kannur, Kerala, Clash, BJP, CPM, Bomb, Attack, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment