Latest News

ആത്മഹത്യ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി നല്‍കി പതിനാലുകാരി


മിയാമി: ആത്മഹത്യ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി നല്‍കി പതിനാലുകാരി. ഫ്‌ളോറിഡയിലെ മിയാണിലാണ് സംഭവം. നാക്കിയ വെനാന്റ് എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. [www.malabarflash.com]

ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടിയാണ് നാക്കിയ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ മാതാപിതാക്കാള്‍ ഉറങ്ങിക്കിടന്ന സമയത്താണ് നാക്കിയ തൂങ്ങിമരിച്ചത്. ബാത്ത് റൂമില്‍ കെട്ടിത്തൂങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാക്കിയ ഫെയ്‌സ്ബുക്കില്‍ ലൈവായി ഇടുകയും ചെയ്തു.

ലൈവില്‍ കണ്ട് സുഹൃത്തുകള്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് എത്തിയപ്പോഴേയ്ക്കും നാക്കിയ മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Keywords: World News, World, World News, International, International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.