ന്യൂഡല്‍ഹി: ജലദോഷവും ചുമയും മാറണമെങ്കില്‍ പശുവിന്റെ അടുത്ത് പോയി നിന്നാല്‍ മതിയെന്ന് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി. ശനിയാഴ്ച അക്ഷയ പാത്ര ഫൗണ്ടേഷന്‍ സംഘടിച്ചിച്ച ഹിങ്കോനിയ പശു പുനരധിവാസ പരിപാടിയില്‍ സംസാരിക്കവെയാണ് വിചിത്രവാദവുമായി മന്ത്രി വസുദേവ് ദേവ്‌നാനി രംഗത്തെത്തിയത്. [www.malabarflash.com]
പശുവിന്റെ ശാസ്ത്രീയ പ്രാധാന്യങ്ങള്‍ മനസിലാക്കേണ്ടത് ആവശ്യമാണ്. ഈ വിവരങ്ങള്‍ എല്ലാവരിലും എത്തിയെന്ന് ഉറപ്പുവരുത്തണം. ഓക്‌സിജന്‍ വലിച്ചെടുത്ത് ഓക്‌സിജന്‍ തന്നെ പുറത്തുവിടുന്ന ഒരോയൊരു മൃഗമാണ്പശു. പശു പരിപാലനത്തിനായി രാജ്യത്തെ യുവാക്കളെ പ്രേരിപ്പിക്കുന്നതിന് മുഖ്യ പ്രാമുഖ്യം നല്‍കണം. പശുവിന്റെ ചാണകത്തിലുള്ള വിറ്റാമിന്‍ ബി റേഡിയോ ആക്ടിവിറ്റി കുറക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment