കാസര്‍കോട്: നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപി നേതൃത്വത്വത്തിന്റെ കുത്സിത നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് പ്രസ്താനയില്‍ പറഞ്ഞു.[www.malabarflash.com]
ചെറുവത്തൂരില്‍ അക്രമ വിരുദ്ധ ജാഥ നടത്താനെത്തിയവര്‍ ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്.
വാഹനത്തില്‍ കല്ലും കുറുവടിയുമായാണ് കാഞ്ഞങ്ങാട് ഉള്‍പ്പടെയുള്ള പ്രദേശത്തുനിന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെറുവത്തൂരിലെത്തിയത്.
വാഹനത്തില്‍ കല്ലും കുറുവടിയുമായാണ് കാഞ്ഞങ്ങാട് ഉള്‍പ്പടെയുള്ള പ്രദേശത്തുനിന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെറുവത്തൂരിലെത്തിയത്.
ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം ഭാഗീകമായി മറച്ചവരാണ് ടൗണില്‍ അഴിഞ്ഞാടിയത്. സിപിഐ എമ്മിന്റെ സ്വാധീന കേന്ദ്രത്തില്‍ നുഴഞ്ഞ് കയറി കുഴപ്പം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ബോധപുര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് അക്രമമെന്ന് വ്യക്തം. പൊലീസ് ശക്തമായി ഇടപെട്ടതിനാലാണ് അക്രമികള്‍ പിന്തിരിഞ്ഞത്.
ചെറുവത്തൂരില്‍നിന്ന് ചീമേനിവരെ നടത്തിയ ജാഥയില്‍ തീര്‍ത്തും പ്രകോപനം സൃഷ്ടിക്കുന്ന തെറിവിളികളുമായണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നീങ്ങിയത്. വഴിയരികില്‍ കണ്ടവര്‍ക്ക് നേരെയും ചിലര്‍ പാഞ്ഞടുത്തു. ഈ ഭാഗത്തെല്ലാം സിപിഐ എം പ്രവര്‍ത്തകരായിരിക്കുമെന്ന ധാരണയിലാണ് ഈ കാടത്തം കാണിച്ചത്.
അക്രമ ജാഥ വരുന്നതറിഞ്ഞ് തിങ്കളാഴ്ച ചീമേനി ടൗണിലെ കടകളടച്ച് നാട്ടുകാര്‍ക്ക് സ്ഥലം വിടേണ്ടി വന്നു. അക്രമം ഉണ്ടാക്കി സിപിഐ എം അക്രമമെന്ന കള്ളം സംസ്ഥാനത്താകെ പ്രചരിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്നും അക്രമത്തിനെതിരെ പ്രതിഷേധിക്കണമെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു.
Keywords: KasaragodNews, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment