Latest News

എസ് കെ എസ് എസ് എഫ് ലീഡേഴ്സ് കാരവൻ സമാപിച്ചു

കാസര്‍കോട്: സംഘടന ശാക്തികരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ജില്ലയില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് കാരവന്‍ സമാപിച്ചു.[www.malabarflash.com]

2016 ഡിസംബര്‍ 27 നാണ് ജില്ലയിലെ രണ്ട് മേഖലയില്‍ നിന്ന് സംസ്ഥാന നേതാക്കളായ മുസ്തഫ അശ്‌റഫി കക്കുപടിയുടെയും, സലാം ദാരിമി കിണ വക്കലിന്റെയും നേതൃത്യത്തില്‍ ക്ലസ്റ്റര്‍ തല ലീഡേഴ്‌സ് കാരവന്‍ നടന്നത്.

ജില്ലയിലെ 37 ക്ലസ്റ്ററുകളിലും ഊഷ്മളമായ സ്വീകരണമാണ് നടന്നത്. ശാഖ, ക്ലസ്റ്റര്‍, മേഖല ഭാരവാഹികളെ നേരിട്ട് കാണുകയും സംഘടനയുടെ പുതിയ പദ്ധതികള്‍ അവരിലേക്ക് സംസ്ഥാന കമ്മിറ്റി നേരിട്ട് കൈമാറാനും മദീന പാഷന്‍ സന്തോശം എത്തിക്കാനുമാണ് ലീഡേഴ്‌സ് കാരവന്‍ സംഘടിപ്പിച്ചത്.

ഒരോ കേന്ദ്രങ്ങളിലും ശാഖ ഭാരവാഹികള്‍ സംസ്ഥാന കമ്മിറ്റിയുമായി ഇന്ററാക്ഷന്‍ നടത്തി, ലീഡേഴ്‌സ് കാരവനിലൂടെ ശാഖ ഭാരവാഹികള്‍ക്ക് പുത്തനുണര്‍വ്വ് ഉണ്ടായി, ജില്ലയിലെ മുപ്പത്തിയെട്ട് കേന്ദ്രങ്ങളില്‍ നടന്ന പരിപാടി സമസ്തയുടെയും പോഷക അനുബന്ധ സംഘടനകളുടെയും നേതാക്കള്‍ ഉദ്ഘാടനം ചെയ്തു.

അഞ്ച് ദിവസമായി നടന്ന ലീഡേഴ്‌സ് കാരവന്‍ യാത്രയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, നാഫിഅ അസ്അദി ബീരിച്ചേരി ,യൂനുസ് ഫൈസി പെരുമ്പട്ട, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുഹൈര്‍ അസ്ഹരി, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ദാരിമി, സലാം ഫൈസി പേരാല്‍, റഷീദ് ഫൈസി ആറങ്ങാടി എം കെ അബ്ദുല്ല മൗലവി, എം.എ ഖലീല്‍, പി.എച്ച് അസ്ഹരി ,സിറാജുദ്ധീന്‍ ഖാസി ലൈന്‍, ശറഫുദ്ധീന്‍ കുണിയ, ഖലീല്‍ ദാരിമി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, സ്വാദിഖ് ദാരിമി, മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, അബ്ദുല്ല മൗലവി, ഇര്‍ഷാദ് ഹുദവി ബെദിര, ജൗഹര്‍ ഉദുമ, റംശീദ് കല്ലുരാവി തുടങ്ങിയ പ്രമുഖര്‍ അനുഗമിച്ചു


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.