Latest News

മമ്മൂട്ടിയോടടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമെന്ന് ദുല്‍ഖര്‍


ബംഗളുരു: ജീവിതത്തിലെ വലിയൊരു സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. പിതാവ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നായിരുന്നു ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍. ബംഗളുരുവില്‍ ഒരു സ്വകാര്യ ടി വി ചാനലിനോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. [www.malabarflash.com]

അങ്ങനെ ആഗ്രഹമുണ്ടെങ്കിലും ഉടനെയൊന്നും സാധ്യതയുള്ളതായി കാണുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. പുതിയ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. കുടുംബചിത്രത്തിന്റെ ഭാഗമാകാന്‍ ക!ഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

ബംഗളുരുവില്‍ അത്യാധുനിക സംവിധാനങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച ഹൃദയാശുപത്രി ദ ഹാര്‍ട് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനാണു ദുല്‍ഖര്‍ ബംഗളുരുവില്‍ എത്തിയത്. പദ്മശ്രീ മമ്മൂട്ടിയാണ് ദ ഹാര്‍ട്ട് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.


Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News, Dulquer, Film, Film actress, Film news, Entertainment, Mammootty,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.