വഡോദര: ഷാരൂഖ് ഖാനെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം വഡോദര റയില്‍വേ സ്‌റ്റേഷനില്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. റിലീസ് ആകാനിരിക്കുന്ന പുതിയ ചിത്രം 'റയീസി'ന്റെ പ്രചരണാര്‍ത്ഥം ആഗസ്ത് ക്രാന്തി രാജധാനി എക്‌സ്പ്രസില്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയിലായിരുന്നു ഷാരൂഖ് ഖാന്‍. ഇതിനിടയില്‍ ട്രെയിന്‍ വഡോദരയിലെത്തിയപ്പോഴാണ് സംഭവം. [www.malabarflash.com]
പത്തു മിനിറ്റോളം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രയിന്‍ വീണ്ടും നീങ്ങിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ പിന്നാലെ ഓടാന്‍ തുടങ്ങി. ഈ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പരിക്കേറ്റു. ഇതിനിടയില്‍ പെട്ട് ശ്വാസം മുട്ടിയാണ് ഒരാള്‍ മരിച്ചത്. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ചെറിയ രീതിയില്‍ ലാത്തി വീശി. ഇതിനിടയിലാണ് രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റത്.
പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകനായ ഫര്‍ഹീദ് ഖാന്‍ പത്താന്‍ എന്നയാളാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ക്രിക്കറ്റ് താരങ്ങളായി ഇര്‍ഫാന്‍, യൂസഫ് പത്താന്‍ എന്നിവര്‍ ഷാരൂഖിനെ സന്ദര്‍ശിക്കുന്നതിന് സ്‌റ്റേഷനിലെത്തിയിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment