Latest News

ഇ അഹമ്മദ് എം.പി പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു.[www.malabarflash.com]

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍തന്നെ ആസ്പത്രിയിലേക്ക് മാറ്റി. മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രി ആയിരുന്നു ഇ അഹമ്മദ്. ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.