മംഗളൂരു: ദുബായില്‍നിന്ന് മംഗളൂരുവിലെത്തിയ ജെറ്റ് എയര്‍വേസ് വിമാനത്തിലെ കക്കൂസ് മുറിയില്‍ ഒളിച്ചുകടത്തിയ 29 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ ഡി.ആര്‍.ഐ. പിടികൂടി.[www.malabarflash.com]
രഹസ്യവിവരത്തെത്തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയത്.
വിമാനത്തില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം ആഭരണങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് കക്കൂസ് മുറിയില്‍ കറുത്ത തുണിസഞ്ചിയില്‍ സൂക്ഷിച്ചനിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൊത്തം 1,233 ഗ്രാം തൂക്കം വരുന്ന ആഭരണശേഖരത്തില്‍ നെക്ലേസ്, ബ്രേസ്ലറ്റ്, മാല, കര്‍ണാഭരണം, പെന്‍ഡന്റ് തുടങ്ങിയവ ഉള്ളതായി ഡി.ആര്‍.ഐ. അധികൃതര്‍ അറിയിച്ചു.
ആഭരണങ്ങള്‍ കൊണ്ടുവന്നത് ആരെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ല. ദുബായില്‍നിന്ന് മംഗളൂരുവിലെത്തിയ വിമാനം മുംബൈയിലേക്ക് തുടര്‍യാത്ര നടത്താനിരിക്കെയാണ് ആഭരണങ്ങള്‍ പിടികൂടിയത്.
മുംബൈ വിമാനത്താവളത്തിലുള്ള ഏതെങ്കിലും ഏജന്റിന് കൈമാറാന്‍ ഉള്ളതാവാം ആഭരണങ്ങളെന്ന നിഗമനത്തിലാണ് ഡി.ആര്‍.ഐ.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment