കാസര്‍കോട്: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇ.വൈ.സി.സി എരിയാലിന് കിരീടം.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഫൈനലില്‍ ഫ്രണ്ട്‌സ് അടുക്കത്ത്ബയലിനെയാണ് 2 വിക്കറ്റിന് പരാജയപ്പെടുത്തിയത്. ആദ്യം 3 വിക്കറ്റ് നേടി ബോളിംഗില്‍ മികവ് കാട്ടിയ നബീല്‍ ബാറ്റിംഗില്‍ പുറത്താകാതെ അര്‍ദ്ധ ശതകം നേടി ടീമിനെ ജയത്തിലേക്ക് നയിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഫ്രണ്ട്‌സ് അടുക്കത്ത്ബയല്‍ 28.5 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി. ഇ.വൈ.സി.സിയുടെ കൃത്യതയാര്‍ന്ന ബോളിംഗാണ് അടുക്കത്ത്ബയലിനെ ചെറിയ സ്‌കോറില്‍ പിടിച്ചിട്ടത്. സതീഷ് കുമാര്‍ (23) മാത്രമാണ് അല്‍പം പിടിച്ചു നിന്നത്. അഹ്‌റാസ് 4, നബീല്‍ 3 വിക്കറ്റുകള്‍ വീതം നേടി.
എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇ.വൈ.സി.സിക്ക് അതേ നാണയത്തിലാണ് അടുക്കത്ത്ബയല്‍ മറുപടി നല്‍കിയത്. കാസിമും ഇര്‍ഷാദും മികച്ച ബോളിംഗ് കാഴ്ച വെച്ചതോടെ മത്സരം വാശിയേറിയതായി. എന്നാല്‍ ഒരു ഭാഗത്ത് നബീല്‍ പിടിച്ചു നിന്നതോടെ മത്സരം പതുക്കെ പതുക്കെ ഇ.വൈ.സി.സിയുടെ കൈകളിലേക്ക് വരികയായിരുന്നു.

30 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇ.വൈ.സി.സി ലക്ഷ്യം മറികടന്നു. 76/8 എന്ന നിലയില്‍ നിന്നാണ് നബീലും മുബീനും ചേര്‍ന്ന് ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. 9ാം വിക്കറ്റില്‍ ഇരുവരും 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നബീല്‍ 50 റണ്‍സുമായും മുബീന്‍ 7 റണ്‍സുമായും പുറത്താകാതെ നിന്നു.
അടുക്കത്ത്ബയലിന്റെ ഇര്‍ഷാദ് 3, കാസിം 3 വിക്കറ്റ് വീതം നേടി. ഇ.വൈ.സി.സി ബാറ്റിംഗ് നിരയില്‍ നബീല്‍ മാത്രമാണ് രണ്ടക്കം കടന്നത്. നബീലാണ് മാന്‍ ഓഫ് ദ മാച്ച്. മാന്‍ ഓഫ് ദ സീരീസായുംമികച്ച ബാറ്റ്‌സ്മാനായും കാസിമിനെയും ബോളറായി ഇര്‍ഷാദിനെയും തെരഞ്ഞെടുത്തു. രണ്ടുപേരും ഫ്രണ്ട് അടുക്കത്ത്ബയലിന്റെ താരങ്ങളാണ്.
അടുക്കത്ത്ബയലിന്റെ ഇര്‍ഷാദ് 3, കാസിം 3 വിക്കറ്റ് വീതം നേടി. ഇ.വൈ.സി.സി ബാറ്റിംഗ് നിരയില്‍ നബീല്‍ മാത്രമാണ് രണ്ടക്കം കടന്നത്. നബീലാണ് മാന്‍ ഓഫ് ദ മാച്ച്. മാന്‍ ഓഫ് ദ സീരീസായുംമികച്ച ബാറ്റ്‌സ്മാനായും കാസിമിനെയും ബോളറായി ഇര്‍ഷാദിനെയും തെരഞ്ഞെടുത്തു. രണ്ടുപേരും ഫ്രണ്ട് അടുക്കത്ത്ബയലിന്റെ താരങ്ങളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment