Latest News

ഗ്രീന്‍വുഡ്‌സ് കിഡ്‌സ് ബിനാലെയുടെ ലോഗോ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രകാശനം ചെയ്തു

ഉദുമ: ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന കിഡ്‌സ് ബിനാലെയുടെ ലോഗോ പ്രശസ്ത കവിയും ഗാന രചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലിക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്തു.[www.malabarflash.com]

കുട്ടികളുടെ കലാപരമായ വികാസത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എം.എസ്. ജംഷീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ എം രാമചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. 

500ഓളം വരുന്ന കെ.ജി. കുട്ടികള്‍ ഡിസൈന്‍ ചെയ്ത ലോഗോയില്‍ നിന്നും ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയും അത് ബിനാലെയുടെ ലോഗോ ആക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കണ്ണൂര്‍-കാസറകോട് ജില്ലകളിലെ കുട്ടികള്‍ക്ക് തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും ആവിഷ്‌കരിക്കാനുമുള്ള അവസരമാണ് ബിനാലെ നല്‍കുന്നത്.

200 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍വാസില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സര്‍ഗ്ഗസൃഷ്ടികള്‍ അവതരിപ്പിക്കും. ഗ്രീന്‍വുഡ്‌സ് ചിത്രകലാ അധ്യാപകനും പ്രശസ്ത ചിത്രകാരനുമായ മോഹനചന്ദ്രന്‍ നമ്പ്യാര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. കാസറകോട്-കണ്ണൂര്‍ ജില്ലയിലെ പ്രമുഖരായ കലാകാരന്മാര്‍ ബിനാലെയില്‍ പങ്കെടുക്കും. ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി ഒരു ബിനാലെ നടത്തുന്നുയെന്ന ഒരു പ്രാധാന്യവും പരിപാടിക്കുണ്ട്.

പ്രശസ്ത നടനും സംവിധായകനുമായ ജോയി മാത്യു ബിനാലെ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 23, 24, 25 തീയ്യതികളില്‍ ബിനാലെ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : മോഹനചന്ദ്രന്‍ നമ്പ്യാര്‍, ബിനാലെ കോര്‍ഡിനേറ്റര്‍, 9744008044 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.