യുവനടി സനുഷ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. ഇന്നലെ രാത്രിയോടെയാണ് സനുഷ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതായി വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരണമുണ്ടായത്. അപകടത്തില്‍ തകര്‍ന്ന ഇന്നോവ കാറിന്റെ ചിത്രത്തിനൊപ്പം സനുഷയുടെ ചിത്രവും ചേര്‍ത്തായിരുന്നു വാര്‍ത്ത പ്രചരിപ്പിച്ചത്. [www.malabarflash.com]
ഞായറാഴ്ച വൈകീട്ട് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയ ശേഷം സനുഷയ്ക്ക് നിരവധി ഫോണ്‍ കോളുകളെത്തി. എന്തെങ്കിലും അപകടം സംഭവിച്ചോ എന്നു ചോദിച്ചുകൊണ്ടായിരുന്നു മിക്ക ഫോണ്‍ കോളുകളും. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്നറിയാന്‍ അന്വേഷിച്ചപ്പോഴാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നതായി അറിഞ്ഞത്. തിങ്കഴാഴ്ച രാവിലെയും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തുടര്‍ന്നു. ഇതോടെ സത്യാവസ്ഥ വ്യക്തമാക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തുമെന്ന് സനുഷ പറഞ്ഞു. വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും നടി ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment