നവാഡ: എട്ട് വര്‍ഷമായി വീട്ടിലെ ഒരംഗത്തെ പോലെ വളര്‍ത്തുന്ന തത്തയെ നഷ്ടപെട്ട ദുഃഖത്തില്‍ വീട്ടമ്മ ഭക്ഷണം വരെ നിര്‍ത്തി. കണ്ണീരീല്‍ കഴിയുന്ന സ്ത്രീ തത്തയെ കണ്ടെത്തുവര്‍ക്ക് പാരിതോഷികമായി ഒടുവില്‍ 25000 രൂപ പ്രഖ്യാപിച്ചിരിക്കുകയാണ്. [www.malabarflash.com]
നവാഡയിലെ വര്‍സാലിഗഞ്ചിലാണ് സംഭവം. അരുമയായ തത്തയെ കാണാതായ ജനുവരി 3 മുതല്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയാണ് ബബിത ദേവി. കഴിഞ്ഞ എട്ടു വര്‍ഷമായി രാവിലെ ബബിതയെയും മറ്റ് കുടുംബാംഗങ്ങളെയും ഉണര്‍ത്തുന്നത് ഈ തത്തയാണ്. അത്രമാത്രം അടുപ്പമാണ് കുടുംബത്തിന് തത്തയോട്. കുടുംബാംഗത്തെ പോലെ കണക്കാക്കിയ തത്തയെ കൂട്ടിലിട്ടായിരുന്നില്ല വീട്ടുകാര്‍ വളര്‍ത്തിയിരുന്നതും.
എന്നാല്‍ ഇത്രദിവസമായും തത്തയെ കണ്ടെത്താന്‍ സാധിക്കത്തതിനെത്തുടര്‍ന്ന് കാണാതായ തത്തയെ കുറിച്ചുള്ള ലഘുലേഖകള്‍ പ്രദേശത്തെല്ലാം വിതരണം ചെയ്തിരിക്കുകയാണ് ബബിത.
സ്ത്രീയുടെ മൂന്ന് ആണ്‍മക്കളും ബന്ധുക്കളും കാണാതായ തത്തയെ കുറിച്ച് വാട്‌സ് ആപ് കാമ്പയിന്‍ വരെ തുടങ്ങിയിരിക്കുകയാണ്. തത്തയെ വീണ്ടെടുക്കാനുള്ള അവസാന പ്രതീക്ഷയായാണ് ഒടുവില്‍ ഇത്രയും വലിയ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
Keywords: Natioonal News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment