Latest News

സര്‍വകലാശാലകളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണി -മന്‍മോഹന്‍


കൊല്‍ക്കത്ത: രാജ്യത്തെ സര്‍വകലാശാലകളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്രചിന്തക്കും വെല്ലുവിളി നേരിടുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവസരം അടിച്ചമര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഹൈദരാബാദ് സര്‍വകലാശാലയിലും ജെ.എന്‍.യുവിലും അടുത്തിടെ വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്താന്‍ നടന്ന ശ്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. [www.malabarflash.com]

കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. സര്‍വകലാശാലകളില്‍ നടക്കുന്ന പഠനങ്ങള്‍ നിലനില്‍ക്കുന്ന ബൗധിക-സാമൂഹിക പാരമ്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പോലും അത് തുടരാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

ഈ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഊര്‍ജസ്വലമായി കര്‍മനിരതരാവണം. നിര്‍ഭാഗ്യവശാല്‍ നിലവില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ സ്വതന്ത്ര ചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും ഭീഷണി നേരിടുകയാണ്. സര്‍വകലാശാലകളിലും അക്കാദമിക സ്ഥാപനങ്ങളിലും രാഷ്ട്രീയ നിയമനം നടത്തുന്നത് ദീര്‍ഘ വീക്ഷണമില്ലാത്തതുകൊണ്ടാണ്. സമാധാനപരമായ വിയോജിപ്പുകള്‍ പോലും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പഠനത്തിന് ദ്രോഹവും ജനാധിപത്യ വിരുദ്ധവുമാണ്. സര്‍വകലാശാലകളുെട സ്വയംഭരണം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.




Keywords: Naional News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.