Latest News

വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നുപേര്‍ പിടിയില്‍


ചങ്ങനാശ്ശേരി: നാലു ജില്ലകള്‍ കേന്ദ്രീകരിച്ച് വാട്‌സാപ്പു ഗ്രൂപ്പുവഴി കഞ്ചാവു വില്പന നടത്തുന്ന മൂന്നുപേരെ ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ചെങ്ങന്നൂര്‍ പാണ്ടവന്‍പാറ പാറേപ്പാട്ട് തുണ്ടിയില്‍ ആര്‍.വി.വിഷ്ണു(22), കുട്ടനാട് കൈനകരി ഏഴരച്ചിറവീട്ടില്‍ രാജ്കുമാര്‍(24), ചങ്ങനാശ്ശേരി കുറിച്ചി കൂടത്തിങ്കല്‍ വീട്ടില്‍ പി.എം.അനൂപ്(24) എന്നിവരെയാണ് പിടികൂടിയത്. [www.malabarflash.com]

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് കസ്റ്റമറെ കണ്ടെത്തി കഞ്ചാവിന്റെ ഇടപാട് നടത്തുകയാണ് ഇവരുടെ രീതി. വിവിധ ജില്ലകളില്‍ താമസിക്കുന്ന ഇവര്‍ക്ക് ധാരാളം ഇടപാടുകാര്‍ ഉണ്ട്. കഞ്ചാവു കൃഷി നടത്തുന്ന വിഷ്ണു നിരവധി അടിപിടികേസിലെ പ്രതിയാണ്. ഇയാള്‍ ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ഗ്രൂപ്പിന്റെ തലവനാണ്.
അനൂപും മുന്‍ കഞ്ചാവുകേസിലെ പ്രതിയാണ്. നാലു ജില്ലകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ചങ്ങനാശ്ശേരി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ചുമാസം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും പരിശ്രമത്തിന്റെയും ഒടുവിലാണ് ഇവര്‍ പിടിയിലായത്. 120 പാക്കറ്റ് കഞ്ചാവ് ഇവരില്‍നിന്നു പിടിച്ചെടുത്തു. 15 ദിവസത്തിനുള്ളില്‍ ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഏഴാമത്തെ കേസാണിത്. പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍.കെ.രാജീവ്, കെ.ഷിജു, ലാലു തങ്കച്ചന്‍, സജി, മജീദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.