ലണ്ടന്‍: 35000 അടി ഉയരത്തിലാണ് ആദ്യ അടി പൊട്ടിയത്. പിന്നെ പൊരിഞ്ഞ തല്ലായിരുന്നു. ഒടുവില്‍ അടിയന്തിര ലാന്‍ഡിങ്ങും. കവലത്തല്ലിനെകുറിച്ചല്ല പറഞ്ഞു വരുന്നത്. അന്താരാഷ്ട്ര ഫ്‌ളൈറ്റില്‍ യാത്രക്കാര്‍ തമ്മിലുണ്ടായ അടിപിടിയാണ് രംഗം. ഭാര്യയെ ശകാരിക്കുന്ന ഭര്‍ത്താവിനെ ശാന്തനാക്കാന്‍ യാത്രക്കാര്‍ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. സംഗതി കൈവിട്ടു പൊയതോടെ വിമാനം അടിയന്തിരമായി ലാന്റ് ചെയ്യാന്‍ പൈലറ്റ് നിര്‍ബന്ധിതനാവുകയായിരുന്നു. [www.malabarflash.com]
ലണ്ടനില്‍ നിന്ന് ബെയ്‌റൂട്ടിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. അടിപിടിയുടെ വീഡിയോ സഹയാത്രികന്‍ ഷൂട്ട് ചെയ്തതോടെ സംഭവവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. സംഭവത്തെ കുറിച്ച് വിമാനത്തിലുള്ള യാത്രക്കാരന്‍ പറയുന്നതിങ്ങനെ..
വയോധികന്‍ തന്റെ ഭാര്യയെ ശകാരിക്കുന്നതായിരുന്നു സംഭവത്തിന്റെ തുടക്കം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വാക്കേറ്റത്തില്‍ സഹയാത്രികനും എയര്‍ഹോസ്റ്റസും ഇടപെട്ടതോടെയാണ് സംഗതികള്‍ കൈവിട്ടു പോയത്. രംഗം ശാന്തമാക്കാന്‍ വന്ന ചെറുപ്പക്കാരനെ വയോധികന്‍ ആദ്യം മര്‍ദ്ദിച്ചു. യാത്രക്കാരും എയര്‍ഹോസ്റ്റസും ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും എയര്‍ഹോസ്റ്റസിന് നേരെയും വയോധികന്‍ കൈ ഉയര്‍ത്തി. അരിശം മൂത്ത ചെറുപ്പക്കാരന്‍ പ്രായം ചെന്നയാളെ തുടരെ തല്ലിയതോടെ കളി കാര്യമായി.
അടി നടക്കുമ്പോള്‍ വിമാനം ഭൂനിരപ്പില്‍ നിന്ന് 35000 അടി ഉയരത്തിലായിരുന്നു. പക്ഷെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പൈലറ്റ് 35000 അടി ഉയരത്തില്‍ നിന്ന് അപ്രതീക്ഷിത ലാന്‍ഡിങ്ങിനുള്ള തീരുമാനമെടുത്തു. ഇതോടെ ലണ്ടനില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനം തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ അപ്രതീക്ഷിതമായി ഇറക്കി. വയോധികനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് വിമാനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കി.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment