Latest News

എരുതുംകടവിലെ വീട്ടില്‍ നിന്നും കവര്‍ന്ന 13 പവന്‍ ആഭരണം ബാഗിലാക്കി വീടിന്റെ അടുക്കള ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍


വിദ്യാനഗര്‍: ഒരാഴ്ചമുമ്പ് എരുതുംകടവിലെ വീട്ടില്‍ നിന്നും കവര്‍ന്ന 17 പവന്‍ സ്വര്‍ണാഭരണത്തില്‍ 13 പവന്‍ ബാഗിലാക്കി വീടിന്റെ അടുക്കള ഭാഗത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. എരുതുംകടവിലെ മൊയ്തുവിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. [www.malabarflash.com]

ഒരാഴ്ചമുമ്പ് പ്രദേശത്ത് മതപ്രഭാഷണം നടക്കുന്നതിനാല്‍ വീട്ടുകാര്‍ അങ്ങോട്ട് പോയിരുന്നു. മൊയ്തുവിന്റെ ഉമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മതപ്രഭാഷണത്തിന് പോയവര്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്നനിലയിലായിരുന്നു. അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച 17 പവന്‍ സ്വര്‍ണാഭരണവും 60,000 രൂപയും മോഷണം പോയതായി അറിയുന്നത്.

വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് എട്ട് പവന്‍ തൂക്കമുള്ള മാലയും അഞ്ച് പവന്റെ അരഞ്ഞാണവും ബാഗിലാക്കി വീടിന്റെ പുറത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.