Latest News

ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ നവവധു മരിച്ചു


കാഞ്ഞങ്ങാട്: ഭര്‍തൃ വീട്ടില്‍ നിന്നും തീ പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന നവവധു മരിച്ചു. ചിറ്റാരിക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയന്നൂരിലെ സുമിത്തിന്റെ ഭാര്യ നിഖില (20) യാണ് മരിച്ചത്. [www.malabarflash.com]

ശനിയാഴ്ചയാണ് തീ പൊള്ളലേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മൂന്ന് മാസം മുമ്പാണ് വിവാഹം നടന്നത്. സുമിത്ത് ടൈല്‍സ് തൊഴിലാളിയാണ്. പുളിങ്ങോം എടവരമ്പിലെ സജിയുടെ മകളാണ് നിഖില. എസ്. ഐ. പി. വി. രാജന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.