Latest News

മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു


മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ചായിത്തോട്ടം ബയല്‍ ഹൗസിലെ ബി.എസ്. മുഹമ്മദ് (54) ആണ് മരിച്ചത്. 20 വര്‍ഷത്തോളമായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു. [www.malabarflash.com]

ചൊവ്വാഴ്ച പുലര്‍ച്ചെ ദുബൈയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. പരേതനായ ബയല്‍ സുലൈമാന്‍ ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: കുബ്‌റ, ഫറത്ത്, ഫാരിസ്, സലാഹുദ്ദീന്‍, ഉമര്‍ മുക്താര്‍. സഹോദരങ്ങള്‍: ബി.എസ്. കരിം, സിദ്ധിഖ്, ഷഫീഖ്(ഇരുവരും യു.എ.ഇ.), റഷീദ, മൈമൂന, ഫൗസിയ.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.