കാസര്‍കോട്: തളങ്കര സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയെ കൊലപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാനുള്ള തിരക്കഥ കൊലയാളികള്‍ ഒരുക്കിയത് ഒന്നര മാസം മുമ്പ്. അറസ്റ്റിലായ മുഖ്യപ്രതി അബ്ദുല്‍ സലാമിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് ഇക്കാര്യം ലഭിച്ചത്. [www.malabarflash.com]
ഒന്നര വര്‍ഷം മുമ്പാണ് മന്‍സൂര്‍ തന്റെ ജീവന്‍ കവര്‍ന്ന അബ്ദുല്‍ സലാമിനെ പരിചയപ്പെട്ടത്. ഇയാള്‍ ഉപ്പളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയ സ്വര്‍ണ വായ്പ തിരിച്ചടക്കാനാകാത്തതിനാല്‍ ലേലത്തിന് വെച്ചിരുന്നു. ഈ വിവരമറിഞ്ഞ് മന്‍സൂര്‍ പ്രസ്തുത സ്ഥാപനത്തിലെത്തിയപ്പോഴാണ് അബ്ദുല്‍ സലാമിനെ കാണുന്നത്.
അന്നു പണയ സ്വര്‍ണ്ണങ്ങള്‍ മന്‍സൂര്‍ വാങ്ങിക്കുകയും പ്രതിഫലം വാങ്ങിക്കുകയും ചെയ്തു. ഒടുവില്‍ പിരിയാന്‍ നേരത്ത് മന്‍സൂര്‍ തന്റെ വിസിറ്റിംഗ് കാര്‍ഡ് അബ്ദുല്‍ സലാമിന് നല്‍കി. ആ കാര്‍ഡാണ് പിന്നീട് കൊലപാതകത്തിലേക്ക് എത്തിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment