Latest News

എൻ. എച്ച്. അൻവർ ഫോട്ടോ അനാഛാദനവും ബഡ്‌സ് സ്‌കൂളിലേക്കുള്ള ഫണ്ട് കൈമാറലും ഞായറാഴ്ച

ഉദുമ: ഇന്ത്യൻ കേബിൾ ടിവി വ്യവസായത്തിന് അമൂല്യ സംഭാവന നൽകിയ എന്‍.എച്ച് അന്‍വറിന്റെ ഛായാചിത്രം ഉദുമ സി.സി.എന്‍ ഓഫീസില്‍ ഔദ്യോഗികമായി സ്ഥാപിക്കുന്നു. [www.malabarflash.com]
അതോടൊപ്പം അൻവറിന്റെ സ്മരണയ്ക്കായി നടപ്പിലാക്കുന്ന സഹായ പദ്ധതികൾക്ക്, കള്ളാർ - മുള്ളേരിയ ബഡ്സ് കൂളുകളിലെ കുട്ടികളുടെ ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സകൂൾ അധിക്യതരക്ക് കൈമാറിക്കൊണ്ട് തുടക്കം കുറിക്കും.

ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഛായാചിത്രത്തിന്റെ അനാഛാദനം നിര്‍വ്വഹിക്കും. ചടങ്ങില്‍ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഖാദർ മാങ്ങാട് ധനസഹായം വിതരണം ചെയ്യും. സി ഒ എ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും

പ്രസ് ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ് സി.ഒ.എ.സംസ്ഥാന നേതാക്കളായ കെ.വി. രാജന്‍, എം. അബൂബക്കര്‍ സിദ്ധീഖ്, പ്രവീണ്‍ മോഹന്‍, ബിനു ശിവദാസ്, എം. രാജ് മോഹന്‍, സജീവ് കുമാര്‍, സതീഷ് കെ പാക്കം, കെ. പ്രദീപ് കുമാര്‍ സംബന്ധിക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.