Latest News

ക്രഷർ – ക്വാറി കോ-ഓർഡിനേഷൻ കമ്മിറ്റി സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

കാസർകോട്:  നിർമ്മാണ മേഖലയിലെ അഭിവാജ്യഘടകമായ കരിങ്കല്ല്, ചെങ്കല്ല് എന്നീ ഉൽപ്പന്നങ്ങളുടെ ഖനനവും ടിപ്പറുകളുടെ സുഗമമായ സഞ്ചാരവും അനുവദിക്കാത്ത ഭരണകൂട നിലപാടിനെതിരെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ക്രഷർ – ക്വാറി കോ-ഓർഡിനേഷൻ കമ്മിറ്റി സമര പ്രഖ്യാപന കൺവെൻഷൻ നടത്തി.[www.malabarflash.com]

കോടതി ഉത്തരവിന്റെ മറവിൽ ചെറുകിട മേഖലയിലുള്ളവരെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥ നിലപാടിൽ യോഗം പ്രതിഷേധിച്ചു.

അയൽ സംസ്ഥാനങ്ങളിൽ പ്രസ്തുത അനുമതി പത്രം എളുപ്പത്തിൽ ലഭിക്കുമ്പോൾ കേരള സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും നിലപാടുകൾ ചെറുകിട ഖനന മേഖലയെ തകർക്കുന്ന രീതിയിലാണ്. അനുമതിപത്രം കരസ്ഥമാക്കാൻ സമയം അനുവദിക്കാതെ പീഡിപ്പിക്കുന്ന പിന്തിരിപ്പൻ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. 

യോഗത്തിൽ ബി എം സാദിഖ് അദ്ധ്യക്ഷത വഹിച്ചു. സി നാരായണൻ മുഹമ്മദ് കുഞ്ഞി, നെക്കര അബൂബക്കർ, പി എം നാസർ ബാലൻ കുമാരൻ മഠത്തിൽ, ജോസ്, സുനൈഫ് എം.എ.എച്ച്, ജസീം, ജയദീപ്, അബ്ബാസ്, ബാദുഷ, അന്തുഞ്ഞി ഹാജി, സക്കീർ ,സുബൈർ കല്ലായിഎന്നിവർ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.