കുററിക്കോല്‍: കുററിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് അധികാരത്തില്‍. വെളളിയാഴ്ച രാവിലെ ഗ്രാമപ്പഞ്ചായത്ത് മീറ്റിങ്ഹാളില്‍ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിമത പി.ജെ ലിസിയെ തെരഞ്ഞെടുത്തത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സി പി എമ്മിലെ ഓമനാ ബാലകൃഷ്ണനെയാണ് ലിസി പരാജയപ്പെടുത്തിയത്. ലിസിക്ക് ബി ജെ പിയുടെ മൂന്ന് അംഗങ്ങളുടേതടക്കം ഒമ്പത് വോട്ടും ഓമനാ ബാലകൃഷ്ണന് ഏഴ് വോട്ടുമാണ് ലഭിച്ചത്.
പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ എന്‍.ടി.ലക്ഷ്മിക്കെതിരെ യു.ഡി.എഫ്. വിമതവിഭാഗം ഡിസംബര്‍ ഒന്നിന് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
യു.ഡി.എഫ്. വിമതഭാഗത്തെ ആറുപേര്‍ ഒപ്പിട്ട അവിശ്വാസപ്രമേയത്തെ ബി.ജെ.പി.യിലെ മൂന്നംഗങ്ങള്‍കൂടി പിന്തുണയ്ക്കുകയായിരുന്നു. പതിനാറംഗ പഞ്ചായത്ത് ഭരണസമിതിയില്‍ സി.പി.എം. ആറ്, സി.പി.ഐ. ഒന്ന്, ബി.ജെ.പി. മൂന്ന്, ആര്‍.എസ്.പി. വിമതന്‍ ഒന്ന്, കോണ്‍ഗ്രസ് വിമതര്‍ അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.
തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ നടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തതിന്റെപേരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെയും മുന്നണിമര്യാദ പാലിക്കാത്തതിനാല്‍ ആര്‍.എസ്.പി. അംഗം രാജേഷ്‌കുമാറിനെതിരെയും നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. ഇതോടെ ആറംഗങ്ങള്‍ വിമതപക്ഷത്തായി.
അവിശ്വാസപ്രമേയ തിരഞ്ഞെടുപ്പില്‍ ഇവര്‍ ഒറ്റക്കെട്ടായിനിന്ന് പ്രസിഡന്റിന് എതിരായി വോട്ടുചെയ്തു. സ്വതന്ത്രാംഗങ്ങള്‍ എന്ന നിലയിലാണ് ഇവരോടൊപ്പം നിന്നതെന്ന് ബി.ജെ.പി. നേതൃത്വം വ്യക്തമാക്കിയിരുന്നു. കുറ്റിക്കോല്‍ പഞ്ചായത്ത് 2001ല്‍ നിലവില്‍വന്നശേഷം സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടത് പാര്‍ട്ടിപ്രവര്‍ത്തകരില്‍ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു.

No comments:
Post a Comment