തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ നീക്കിയതായി കോളജ് മാനേജ്‌മെന്റ്. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കാണ് പകരം ചുമതല. അധ്യാപികയായിപ്പോലും ലക്ഷ്മി നായരെ കോളജില്‍ പ്രവേശിപ്പിക്കില്ല. അക്കാദമി ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ലക്ഷ്മി നായരെ മാറ്റിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് എസ്എഫ്‌ഐ അറിയിച്ചു. [www.malabarflash.com]
ലക്ഷ്മി നായരെ മാറ്റുമെന്ന് മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പു നല്‍കിയെന്ന് എസ്എഫ്‌ഐ അറിയിച്ചതിനു പിന്നാലെയാണ് മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേയ്ക്ക് ഫാക്കല്‍റ്റിയായിപ്പോലും കോളജില്‍ ഉള്‍പ്പെടുത്തില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാനേജ്‌മെന്റ് നല്‍കിയ രേഖാമൂലം ഉറപ്പിന്റെ കോപ്പി വിജിന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ വായിച്ചു. ലക്ഷ്മി നായരെ മാറ്റുക ഉള്‍പ്പെടെ 17 ആവശ്യങ്ങളാണ് എസ്എഫ്‌ഐ ഉന്നയിച്ചിരുന്നത്. സംഘടനയുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ച സാഹചര്യത്തില്‍ എസ്എഫ്‌ഐ സമരത്തില്‍നിന്നു പിന്‍മാറുകയാണെന്നും വിജിന്‍ അറിയിച്ചു.
മനേജ്‌മെന്റ് നല്‍കിയ ഉറപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍
- ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റും. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് ചുമതല
- കുറഞ്ഞത് അഞ്ച് വര്‍ഷത്തേയ്ക്ക് ഫാക്കല്‍റ്റിയായിപ്പോലും ലക്ഷ്മി നായരെ കോളജ് ക്യാംപസില്‍ പ്രവേശിപ്പിക്കില്ല.
- ഹാജര്‍ റിപ്പോര്‍ട്ട് എല്ലാ മാസവും പ്രസിദ്ധീകരിക്കും.
- ഇന്റേണല്‍ മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കും.
- സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ല.
- ഹോസ്റ്റലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment