കാഞ്ഞങ്ങാട്: തിരുവായുധങ്ങളും പീഠങ്ങളും വഹിച്ച് വാദ്യഘോഷങ്ങളുടെയും ആചാരസ്ഥാനികരുടെയും അകമ്പടിയോടെ മഡിയന്‍കൂലോം പാട്ടുത്സവത്തിലെത്തി തെയ്യങ്ങള്‍ സംഗമിച്ചു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വ്യാഴാഴ്ച സന്ധ്യയോടെ നെരോത്ത് പെരട്ടൂര്‍ കൂലോത്തുനിന്നും മുളവിന്നൂര്‍ ഭഗവതിക്ഷത്രത്തില്നിന്നുമുള്ള തെയ്യസംഘങ്ങള് വെള്ളിക്കോത്ത് ഇടുവുങ്കാലില്‍ സംഗമിച്ചു.
യാത്രയ്ക്ക് മുന്നോടിയായി പീഠങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഇളകിയോട്ടം നടന്നു. കിഴക്കുംകര കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര തെയ്യസംഘവുമായി ആചാരംചൊല്ലിയ ശേഷമായിരുന്നു പിന്നിടുള്ള യാത്ര.
വെള്ളിയാഴ്ച പുറത്തെഴുന്നള്ളത്ത് നടക്കും. പകല്‍ രണ്ടിന് കിഴക്കുംകര എളേടത്ത് കുതിരല്നിന്നും കാഴ്ചവരവുണ്ടാകും.
വൈകീട്ട് നാലിന് അടോട്ട് പടാര്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍നിന്നും രാത്രി 10ന് മുച്ചിലോട്ട് ക്ഷേത്രത്തില്‍നിന്നും തെയ്യംവരവ് നടക്കും.
ശനിയാഴ്ച പുലര്‍ച്ചെ 4.30ന് കമ്പവെടി. തുടര്‍ന്ന് കളംപാട്ടും കളംപൂജയും.
യാത്രയ്ക്ക് മുന്നോടിയായി പീഠങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഇളകിയോട്ടം നടന്നു. കിഴക്കുംകര കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര തെയ്യസംഘവുമായി ആചാരംചൊല്ലിയ ശേഷമായിരുന്നു പിന്നിടുള്ള യാത്ര.
വെള്ളിയാഴ്ച പുറത്തെഴുന്നള്ളത്ത് നടക്കും. പകല്‍ രണ്ടിന് കിഴക്കുംകര എളേടത്ത് കുതിരല്നിന്നും കാഴ്ചവരവുണ്ടാകും.
വൈകീട്ട് നാലിന് അടോട്ട് പടാര്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍നിന്നും രാത്രി 10ന് മുച്ചിലോട്ട് ക്ഷേത്രത്തില്‍നിന്നും തെയ്യംവരവ് നടക്കും.
ശനിയാഴ്ച പുലര്‍ച്ചെ 4.30ന് കമ്പവെടി. തുടര്‍ന്ന് കളംപാട്ടും കളംപൂജയും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment