Latest News

ജില്ലയിൽ സഞ്ചരിക്കുന്ന മെഡിക്കൽ സംഘം യാത്ര ആരംഭിച്ചു

പെരിയ: അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സഞ്ചരിക്കുന്ന മെഡിക്കൽ സംഘം പ്രയാണമാരംഭിച്ചു.[www.malabarflash.com]

ഇതര സംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന പകർച്ചവ്യാധി കളടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് മെഡിക്കൽ സംഘം ലക്ഷ്യമിടുന്നത്. തൊഴിലാളികൾ കൂട്ടത്തോടെ പാർക്കുന്ന ഇടങ്ങളിലെ അനാരോഗ്യകരമായ ജീവിത സാഹചര്യങ്ങളാണ് പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതിനാൽ, അന്യസംസ്ഥാന തൊഴിലാളികളുടെ പാർപ്പിട സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പരിശോധനകൾ. മലമ്പനി, എച്ച്.ഐ.വി. അടക്കമുളള ഗുരുതര പകർച്ചവ്യാധികളുടെ വ്യാപനം ഇത്തരം ഇടങ്ങളിൽ സാധാരണയാണ്. ഒരു ഡോക്ടർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ലാബ് ടെക്നീഷ്യൻ, കോഡിനേറ്റർ എന്നിവരടങ്ങുന്നതായിരിക്കും സഞ്ചരിക്കുന്ന മെഡിക്കൽ സംഘത്തിലുണ്ടാവുക. ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിലായി രക്ത പരിശോധന അടക്കമുള്ള നടപടികൾ സംഘം നടത്തുന്നതാണ്.

പെരിയയിലെ കേന്ദ്ര സർവകലാശാലയുടെ കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്തു നിന്നും സജ്ജമാക്കിയ മെഡിക്കൽ സംഘത്തിന്റെ യാത്ര കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.എം.ഓ. ഡോ.എ.പി.ദിനേശ് കുമാർ പദ്ധതി വിശദീകരിച്ചു.
പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഗൗരി സഞ്ചരിക്കുന്ന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഓ.ഡോ.ഇ.മോഹനൻ, കേന്ദ്ര സർവകലാശാല റജിസ്ട്രാർ ഡോ.എ.രാധാകൃഷ്ണൻ നായർ, ജില്ല മലേറിയ ഓഫീസർ വി.സുരേശൻ, ഡോ.അർജ്ജുൻ അടിയോടി, വിനോദ് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.