കാസര്‍കോട്: തളങ്കര സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ മന്‍സൂര്‍ അലി (44) യെ പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ വെച്ച് കൊലപ്പെടുത്തി പൊട്ടകിണറില്‍ തള്ളിയ കേസില്‍ മുഖ്യപ്രതികളിലൊരാളെ കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.[www.malabarflash.com]
കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പ ആടിയില്‍ മിത്തനടുക്കയിലെ അബ്ദുല്‍ സലാമി(30)നെയാണ് ചൊവ്വാഴ്ച രാവിലെ ഉപ്പളയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സ്വദേശിയും ബായാര്‍ പദവില്‍ താമസക്കാരനുമായ അഷ്റഫ് അടക്കമുള്ള പ്രതികളെ ഇനി പിടികൂടാനുണ്ട്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ അഷ്റഫിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പഴയ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് അഷറഫാണ് മന്‍സൂര്‍ അലിയെ ഫോണില്‍ വിളിച്ചുവരുത്തിയത്.
കാസര്‍കോട് എസ് പി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അബ്ദുല്‍ സലാമിന്റെ അറസ്റ്റു വിവരങ്ങള്‍ പുറത്തുവിട്ടത്. ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, ഡി വൈ എസ് പി എം വി സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ വി വി മനോജ്, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment