Latest News

മീനു 'കുര്യന്‍' മീനു 'മുനീര്‍' ആയി: ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാം മതത്തിലേക്കുള്ള മാറ്റത്തിന്റെ കാരണം വ്യക്തമാക്കുന്ന നടിയുടെ വീഡിയോ ചര്‍ച്ചയാകുന്നു


താന്‍ എന്തിനാണ് ക്രിസ്തു മതത്തില്‍ നിന്നും ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് വിശീദകരിക്കുന്ന സിനിമാസീരിയല്‍ നടി മീനു കുര്യന്റെ ഫെയ്‌സുബക്ക് വീഡിയോ ശ്രദ്ധ നേടുന്നു. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഖുറാനിലാണ് കണ്ടെത്താനായത് എന്ന് മീനു കുര്യന്‍ 48 മിനിറ്റ് ദൈര്‍ഘ്യമുളളവ വീഡിയോയില്‍ പറയുന്നു. ടാ തടിയാ, കലണ്ടര്‍, പ്രമുഖന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മീനു കുര്യന്‍ ഇപ്പോള്‍ മീനു മുനീര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. മീനുവിന്റെ ഭര്‍ത്താവ് ഇസ്‌ലാം മത വിശ്വാസിയാണ്. [www.malabarflash.com]

യേശുവിനെ കുറിച്ച് ആത്മീയ പ്രഭാഷണങ്ങള്‍ നടത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്ന ആളാണ് താനെന്നും ബൈബിള്‍ മുഴുവന്‍ താന്‍ വായിച്ചിട്ട് ഉണ്ടെന്നും സൂചിപ്പിക്കുന്ന മീനു, ബൈബിളിലെ പല വചനങ്ങളും തന്നെ ആശയക്കുഴപ്പത്തില്‍ എത്തിച്ചുവെന്നും പറയുന്നു. ഇത് വൈദികന്മാരുമായും പങ്ക് വെച്ചു. എന്നാല്‍ സംശയം ആര്‍ക്കും തീര്‍ക്കാന്‍ സാധിച്ചില്ലെന്ന് മീനു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതിനിടയില്‍ എത്തിയ റംസാന്‍ നോമ്പ് എടുക്കണമെന്ന് താന്‍ ആഗ്രഹിച്ചെന്നും ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ അറിയിച്ചപ്പോള്‍, നല്ല പ്രതികരണങ്ങലാണ് തനിക്ക് ലഭിച്ചതെന്നും മീനു പറയുന്നു. ഒരുപാട് പുസ്തകങ്ങള്‍ പലരും അയച്ചു തന്നു. ഖുറാനും അയച്ചു തന്നു. അങ്ങനെയാണ് താന്‍ ഖുറാന്‍ വായിക്കാന്‍ തുടങ്ങിയതെന്നും തന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം ഖുറാനിലുണ്ടായിരുന്നൂവെന്നും മീനു വീഡിയോയില്‍ പറയുന്നു.

മീനു മുനീര്‍ പോസ്റ്റ് ചെയ്ത വീഡിയോ



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.