കൊച്ചി: മില്‍മ പാലിന്റെ വില വര്‍ധിക്കാന്‍ സാധ്യത. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാല്‍ വില കൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കിയത്. മില്‍മ പാലിന്റെ വില കൂട്ടേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് മില്‍മ ചെയര്‍മാന്‍ ഗോപാല കുറുപ്പ് സൂചിപ്പിച്ചു. [www.malabarflash.com]
വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വിലയില്‍ വര്‍ധനവുണ്ടായതും സംസ്ഥാനത്തെ പാല്‍ ഉത്പാദനത്തിലുണ്ടായ കുറവുമാണ് പാല്‍ വില വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയതെന്ന് മില്‍മ സൂചിപ്പിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് നിലവില്‍ മില്‍മ ഇറക്കുമതി ചെയ്യുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment