Latest News

റവന്യു ജില്ല കലോത്സവത്തിന് തൃക്കരിപ്പൂർ ഒരുങ്ങി

തൃക്കരിപ്പൂർ: 57 മത് റവന്യു ജില്ല കലോത്സവത്തിന് തൃക്കരിപ്പൂർ ഒരുങ്ങി. നാല് മുതൽ 11 വരെ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലാണ് ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത്. നാലിന് രാവിലെ ഡി ഡി ഇ യു കരുണാകരൻ പതാക ഉയർത്തുന്നതോടെ മേളക്ക് കൊടിയേറും[www.malabarflash.com]

3 മണിക്ക് നടക്കാവിൽ നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. പഞ്ചവാദ്യം, 57 മത് കലോത്സവത്തിന്റെ വരവറിയിച്ച് 57 കേരളീയ വേഷമണിഞ്ഞ വനിതകൾ മുത്തുകുടകളുമായി അണിനിരക്കും.വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിൽ കൊഴുപ്പേകും.

അഞ്ചിന് സ്റ്റേജിതര മത്സരങ്ങൾ തുടങ്ങും. ഇതിനായി 16 വേദികൾ ഒരുങ്ങി. സ്റ്റേജ് മത്സരങ്ങൾ 6, 9, 10, 11 തിയതികളിൽ നടക്കും. എഴിനും എട്ടിനും മത്സരമുണ്ടാവില്ല. വേദി ഒന്ന് ( സ്കൂൾ ഓഫിസിന് മുൻ വശം) രണ്ട് (സ്കൂൾ പ്രധാന ഗേറ്റ്) മൂന്ന്(സെന്റ് പോൾസ് സ്കൂൾ ), നാല് (പഞ്ചായത്ത് ഓഫീസിന് മുൻവശം) അഞ്ച് (മിനി സ്‌റ്റേഡിയം) ആറ് (കൂലേരി എൽ പി സ്കുൾ)ഏഴ് (സെന്റ് പോൾസ് സ്കൂൾ ഹാൾ) എട്ട് (ബുർജ് കെട്ടിടം) ഒമ്പത് ബാന്റ് മേളം (മിനി സ്‌റ്റേഡിയം ) എന്നിവയാണ് മത്സര വേദികൾ. 

സ്കൂളിന് പിറക്ക് വശത്താണ് ഭക്ഷണ പന്തൽ ഒരുക്കുന്നത്. ഒരേ സമയം 700 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാവും. ഒമ്പതിന് രാവിലെ പത്തിന് തുറമുഖ വികസന വകുപ്പ് മന്ത്രി കടന്ന പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എം എൽ എ അധ്യക്ഷനാകും. 

സമാപന സമ്മേളനം പി കരുണാകരൻ എംപി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. 

212 ഇനങ്ങളിലായി . 4326 പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 122 പേർ അപ്പീൽ മുഖേനെ എത്തിയതാണ്. കോടതി അപ്പീൽ വഴിയുളള അപേക്ഷകൾ പരിഗണനയിലുണ്ട്. കരിമ്പട്ടികയിൽ പെട്ടിട്ടുളള വിധി കർത്താക്കളെ ഒഴിവാക്കി ഡി പി ഐ അംഗീകരിച്ച വരെ മാത്രമാണ് പരിഗണിക്കുന്നത്. 

എല്ലാ ദിവസവും പായസത്തോട് കൂടിയ വിഭവ സമൃദമായ ഭക്ഷണമാണ് ഒരുക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

പഞ്ചായത്ത് പ്രസിണ്ട് ന്റ് വി പി ഫൗസിയ, ഡിഡിഇ യു കരുണാകരൻ, കെ പി പ്രകാശ്കുമാർ, വി കെ ബാവ, ടി വി കുഞ്ഞികൃഷ്ണൻ, പി വി ഭാസ്കരൻ, യു മോഹനൻ, ഗംഗാധരൻ വെളളൂർ എന്നിവർ വിശദീകരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.