ന്യൂഡല്‍ഹി: രാഷട്രപതിയുടെ ഈ വര്‍ഷത്തെ പോലീസ് മെഡല്‍ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള പോലീസുകാരില്ല. പട്ടിക കൃത്യസമയത്ത് സമര്‍പ്പിക്കുന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പ് വീഴ്ച്ച വരുത്തിയെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. അതേ സമയം കേന്ദ്രത്തിന്റെ ആരോപണം തെറ്റെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. [www.malabarflash.com]
എന്നാല്‍ പട്ടിക സമയത്തിന് തന്നെ നല്‍കിയെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. ഡിസംബര്‍ 31 ആയിരുന്നു പട്ടിക അയയ്‌ക്കേണ്ട അവസാന തീയതി. അതിനു മുമ്പേ സമിതി യോഗം ചേര്‍ന്ന് പട്ടിക അയച്ചുവെന്നാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അറിയിച്ചത്.
മെഡല്‍ നേടിയവരില്‍ കേരളത്തില്‍ നിന്നുള്ള പോലീസുകാരെ കേന്ദ്രം മനപ്പൂര്‍വ്വം തഴഞ്ഞുവെന്നാണ് കേരളത്തിന്റെ വാദം. അതേ സമയം കേരളത്തിനു പുറത്ത് നിന്നുള്ള മലയാളി ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. ഒഡിഷയിലെ ഡി ഐ ജി എസ് ഷൈനിക്കാണ് പോലീസ് മെഡല്‍ ലഭിച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment