ഡെല്‍ഹി: ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യ. ബ്രസീലിനൊപ്പമാണ് ഇന്ത്യ ഒന്നാം സ്ഥാനം പങ്കിടുന്നത്. മൂന്നാം സ്ഥാനത്ത് ആസ്‌ത്രേല്യയയും അമേരിക്ക നാലാം സ്ഥാനത്തുമാണ്. ലോകത്തിന് ആവശ്യമുള്ള ബീഫില്‍ 19.60% ഇന്ത്യയാണ് നല്‍കുന്നത്. ബ്രസീലും അത്ര തന്നെ നല്‍കുന്നു. ആസ്‌ത്രേല്യ 14.67%, അമേരിക്ക 11.87% എന്നിങ്ങനെയാണ് മറ്റുള്ളവര്‍. [www.malabarflash.com]
നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്ത് ബീഫി നിരോധനവും കശാപ്പും നിറുത്തുവാനും ശ്രമം നടത്തിക്കൊണ്ടിരിക്കേയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മന്ത്രാലയത്തിനോട് ഇക്കാര്യം നിയമം പാസ്സാക്കുന്നതിനെ കുറിച്ച് ആലോചന നടക്കുകയാണ്.
അനില്‍ മാധവ് നേതൃത്വം നല്‍കുന്ന പരിസ്ഥിതി,വന മന്ത്രാലയം മൃഗക്ഷേമ മന്ത്രാലയത്തോട് ഇത്തരമൊരു നിയമം നടപ്പിലാക്കിയാലുള്ള പ്രത്യാഘാതത്തെ കുറിച്ച് ആരാഞ്ഞ് കത്ത് അയച്ചിരുന്നു. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ തന്നെ കശാപ്പും പീഫ് വില്‍പ്പനയും നിരോധിക്കുന്നതിനെ കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment