Latest News

മലപ്പുറത്ത് വാഹനാപകടത്തില്‍ നവവധു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി മൂന്നിയൂര്‍ കളിയാട്ടമുക്ക് കാരിയാട്പാലത്തില്‍വെച്ച് നിയന്ത്രണംവിട്ട കാര്‍ സുരക്ഷാ ഭിത്തിയിലിടിച്ച് താഴേക്ക് മറിഞ്ഞ് യുവതിയും ബന്ധുക്കളായ രണ്ട് കുട്ടികളും മരിച്ചു.അഞ്ച് പേര്‍ക്ക് സാരമായിപരിക്കേല്‍ക്കുകയും ചെയ്തു.[www.malabarflash.com]

പരപ്പനങ്ങാടി ചിറമംഗലം തിരിച്ചിലങ്ങാടി കോണിയത്ത് അബ്ദുറഷീദിന്റെ മകള്‍ ഫാത്തിമ ശിഫാന (6), ബന്ധു കോണിയത്ത് സമീറിന്റെ ഭാര്യ ഹുസ്ന (19) സഹോദരി ശംന (14) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

പരപ്പനങ്ങാടിചിറമംഗലത്തു നിന്നും കളിയാട്ടമുക്കിലെ ബന്ധുവീട്ടിലേക്ക് വിവാഹത്തിന് പോവുകയായിരുന്നു . കഴിഞ്ഞ ഡിസംബർ 10 നായിരുന്നു മരിച്ച ഹുസ്‌നയുടെ വിവാഹം കഴിഞ്ഞത്.

വാഹനം ഓടിച്ചിരുന്ന സമീർ (25), സമീറിന്റെ സഹോദരന്മാരായ ശബീറലി (17),സൽമാൻ (ഒൻപത് ) റഷീദിന്റ ഭാര്യ ഉമ്മുഹബീബ (35), മകൻ മുഹമ്മദ് ആസിഫ് (ഒൻപത്)എന്നിവർക്കാണ് പരുക്ക് .ഇവരെ കോഴിക്കോട് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഹുസ്നയുടെ പിതാവ്: കുന്നുമ്മൽ കുട്ടിഹസ്സൻ ചുഴലി, മാതാവ്: റംല, സഹോദരങ്ങൾ: ഇസ്മായിൽ, യാസീൻ, സ്വാലിഹ്, 

ഷംന പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ്: കോണിയത്ത് അബ്ദുറഹ്മാൻ, മാതാവ്: സുലൈഖ. 

ഫാത്തിമാ ഷിഫാന പുത്തൻപീടിക എം ഐ ഇംഗ്ളീഷ് സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് .


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.