കാഞ്ഞങ്ങാട്: രാവണീശ്വരത്ത് ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ കുത്തേററ് ഒരാള്‍ മരിച്ചു. രാവണീശ്വരം പാടിക്കാനത്തെ കുമാരന്‍ (50) ആണ് മരിച്ചത്. ഭാര്യ വത്സല (40), മകന്‍ പ്രസാദ് (24) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
ശനിയാഴ്ച വൈകുന്നേരം 6.30 മണിയോടെ പറമ്പില്‍ ബോര്‍വെല്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് കുമാരനും, മൂത്ത സഹോദരന്‍മാരായ പത്മനാഭന്‍, രാഘവന്‍, ഇളയ സഹോദരന്‍മാരായ നാരായണന്‍, ശ്രീധരന്‍ എന്നിവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി രാത്രി 11 മണിയോടെയാണ് ഇവര്‍ വീണ്ടും ഏറ്റുമുട്ടിയത്. ഇതിനിടയിലാണ് കുമാരന് കുത്തേററത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment