കരിവെള്ളൂര്‍: കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തില്‍ 2017 ജനുവരി 7 മുതല്‍ 12 വരെ നടക്കു പെരുങ്കളിയാട്ടത്തിന്റെ അന്നദാനത്തിനാവശ്യമായ ഉപ്പുകലത്തിന്റെ സമര്‍പ്പണം മതസൗഹാര്‍ദ്ദത്തിന്റെയും കൂട്ടായ്മയുടെയും തെളിവായി ക്ഷേത്ര പരിസരത്ത് നടന്നു.[www.malabarflash.com]
പൗരാണികമായി തലയില്ലത്ത് മുസ്ലിം തറവാട്ടുകാരില്‍ നിന്നുമാണ് അന്നദാനത്തിനാവശ്യമായ ഉപ്പ് സ്വീകരിച്ചിരുന്നത്. തറവാട്ടുകാരെ ഓണക്കുന്ന് പഴയ മൃഗാശുപത്രി പരിസരത്തുനിന്നും സ്വീകരിച്ചാനയിച്ചായിരുന്നു ക്ഷേത്രാങ്കണത്തിലെത്തിച്ചത്.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന ആദിമുച്ചിലോട്ടായ ശ്രീ കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതീക്ഷേത്രവും കരിവെള്ളൂരിലെ മുസ്ലീം തറവാടായ തലയില്ലത്ത് തറവാടും തമ്മില്‍ അഭേദ്യമായ ബന്ധം പണ്ടുമുതല്‍ക്കേ ഉണ്ട്.
കരിവെള്ളൂര്‍ മുസ്ലിം ജമാ അത്ത് കമ്മിറ്റി സെക്രട്ടറി ഒ.ടി.അബ്ദുള്‍ സത്താര്‍, തലയില്ലത്ത് തറാവാട്ടംഗങ്ങളായ യൂസഫ് ഹാജി, ഖാലിദ്, ജസീര്‍, മൂസാന്‍ തുടങ്ങിയ നിരവധി പേരുടെ നേതൃത്വത്തില്‍ ക്ഷേത്ര മുറ്റത്തെത്തിയ ഉപ്പുകല സമര്‍പ്പണ ഘോഷയാത്രയെ ക്ഷേത്രം സ്ഥാനീകരും തദ്ദേശ സ്വയംഭരണ വകുപ്പ് മന്തി കെ.ടി. ജലീല്‍, സംഘാടകസമിതി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment