Latest News

എക്‌സലന്‍സി ടെസ്റ്റ് സമാപ്പിച്ചു, പരീക്ഷഫലം ഫെബ്രുവരി 13ന്

കാസര്‍കോട്: വിസ്ഡം എജ്യുക്കേഷന്‍ ഒഫ് ഇന്ത്യ (വെഫി) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എക്‌സലന്‍സി ടെസ്റ്റ് മോഡല്‍ പരീക്ഷ സമാപിച്ചു.[www.malabarflash.com]
രാവിലെ 9മ ണിക്ക് ആരംഭിച്ച പരീക്ഷ വൈകീട്ട് 4 മണിക്ക് സമാപിച്ചു
എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ നടത്തിയത്
ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളിലായി ആയിരങ്ങള്‍ പരീക്ഷ എഴുതാനെത്തി
വിവിധ കേന്ദ്രങ്ങളില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ഉല്‍ഘാടനം ചെയ്തു
പരിശീലനം ലഭിച്ച പ്രമുഖ അധ്യാപകര്‍ മോട്ടിവേഷന്‍ കരിയര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പബ്ലിക്ക് പരീക്ഷയുടെ മുന്നോടിയായി സംഘടന നടത്തുന്ന എക്‌സലന്‍സി ടെസ്റ്റ് മാതൃകാപരമാണെന്നും വിദ്യാര്‍ഥികള്‍ക്ക് വിജയത്തിലെത്താനുള്ള വഴികാട്ടിയാണെന്നും പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
ജില്ലാ ഉദ്ഘാടനം മൊഗ്രാല്‍പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എല്‍ ബി എസ് ഇഞ്ചിനീയറിംഗ് കോളേജ് പ്രണ്‍സിപ്പള്‍ ഡോ. ശുകൂര്‍ നിര്‍വ്വഹിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വിസ്ഡം കണ്‍വീനര്‍ സ്വാലാഹുദ്ധീന്‍ അയ്യൂബി, അബ്ദുറഹ്മാന്‍ എരോല്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിപ്പള്‍ ഹമീദ് മാസ്റ്റര്‍, ശകീര്‍ പെട്ടിക്കുണ്ട് ശംസീര്‍ സൈനി, സുബൈര്‍ ബാഡൂര്‍, തസ്ലീം കുന്നില്‍, ബാദുഷ മൊഗര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രടറി സ്വാദിഖ് ആവളം സ്വാഗതവും ശിഹാബ് പാണത്തൂര്‍ നന്ദിയും പറഞ്ഞു.
പരീക്ഷ ഫലം ഫെബ്രുവരി 13ന് ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിക്കും
ഡിവിഷന്‍, സെക്ടര്‍, നേതാക്കള്‍ പരീക്ഷ നടപടികള്‍ക്ക് നേതൃത്വം നല്‍കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.