ബെയ്ജിങ് : മൃഗശാലയിലെ ടിക്കറ്റെടുക്കാതിരിക്കാന്‍ മതില്‍ എടുത്ത് ചാടിയ സന്ദര്‍ശകന് കടവക്കൂട്ടില്‍ ദാരുണാന്ത്യം. ചൈനയിലെ നിങ്‌ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം. [www.malabarflash.com]
മൃഗശാലയുടെ പ്രവേശനടിക്കറ്റെടുക്കാതിരിക്കാനാണ് സന്ദര്‍ശകനായ ഴാങ് മൃഗശാലയിലേക്കുള്ള മതില്‍ പുറത്ത് നിന്ന് എടുത്ത് ചാടിയത്. എന്നാല്‍ ചാടിയതാകട്ടെ കടുവക്കൂട്ടിലേക്കും. കടുവയുടെ പ്രത്യേക കൂട്ടില്‍ അകപ്പെട്ടയാളെ കടുവ ആക്രമിച്ചു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് കടുവയെ വെടിവെച്ച് കൊന്ന് സന്ദര്‍ശകനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് സംഭവം അറിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശബ്ദമുണ്ടാക്കി കടുവകളെ അകറ്റാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ശകനെ ആക്രമിച്ച കടുവ പിടി വിടാതെ കഴുത്തില്‍ പിടികൂടി.
അതേ സമയം അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും മൃഗശാലയിലുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഴാങും സുഹത്തും ഇരുവരുടെയും കുടുംബവുമൊന്നിച്ചാണ് മൃഗശാല സന്ദര്‍ശിക്കാന്‍ വന്നത്. ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ടിക്കറ്റെടുത്തെങ്കിലും പുരുഷന്‍മാര്‍ രണ്ട് പേരും ടിക്കറ്റെടുക്കാതെ മൂന്ന് മീറ്റര്‍ ഉയരമുള്ള മതില്‍ എടുത്ത് ചാടുകയായിരുന്നു. സംഭവത്തിന് ശേഷം മൃഗശാല അടച്ചിട്ടു<
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment