Latest News

ഇ. അഹമ്മദ് പാര്‍ലമെന്റില്‍ വെച്ചുതന്നെ മരിച്ചിരുന്നു: മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ വച്ചു തന്നെ മരിച്ചിരുന്നെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. [www.malabarflash.com]

പാര്‍ലമെന്റ് റിപ്പോര്‍ട്ടിംഗിനെത്തിയ റഷീദുദിന്‍ അല്‍പ്പറ്റയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇ. അഹമ്മദ് കുഴഞ്ഞുവീണയുടന്‍ അടുത്തെത്തിയ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞത് മരണം സംഭവിച്ചുവെന്നാണെന്നും അടുത്തെത്തിയ കേന്ദ്രസഹമന്ത്രി ഡോക്ടറായിരുന്നിട്ട് പോലും യാഥാര്‍ത്ഥ്യം മറച്ചുവച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.

റഷീദുദിന്‍ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: 
ബജറ്റിന്‍റെ തിരക്കില്‍ പെട്ടുപോയതു കൊണ്ട് ഈ കുറിപ്പ് അല്‍പ്പം വൈകി. എങ്കിലും ഇത് പറയാതെ വയ്യ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇ അഹമ്മദ് സാഹിബ് ഇന്നലെ പാര്‍ലമെന്റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ആണ് അന്തരിച്ചത്. അദ്ദേഹം കുഴഞ്ഞു വീണ ഉടനെ അടുത്തെത്തിയ കോണ്ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞത് അപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു എന്നാണു. സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ഈ സത്യം അറിയാതിരിക്കില്ല എന്നാണു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. അവരില്‍ പലരും ഇന്നലെ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല.

സാഹിബ് വീണതിനു ശേഷം സീറ്റിലേക്കെത്തെത്തിയ കേന്ദ്ര സഹമന്ത്രി ഒരു ഡോക്ടര്‍ ആയിരുന്നിട്ടു പോലും ഈ യാഥാര്‍ത്ഥ്യം മറച്ചു വെച്ച് കൃതിമ ശ്വാസം നല്‍കാന്‍ നിര്‍ദേശിക്കുകയും മറ്റുള്ളവരെ സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തുകയും ആയിരുന്നു.

പിന്നീട് ആര്‍.എം.എല്‍ ആശുപത്രിയില്‍ എത്തി ഇതേ നിര്‍ദേശം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് ഈ മന്ത്രി നല്‍കുകയും ചെയ്തു. മരിച്ച വ്യക്തിയെ വെന്റിലേറ്ററിലേക്ക് നീക്കിയതു ഇങ്ങനെയാണത്രേ. രാഷ്ട്രീയം മനുഷ്യനെ ഇത്രയും തരം താഴ്ത്തുമോ ആവൊ? ഇന്നലെ തന്നെ അത് പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എന്തായിരുന്നു ഈ സര്‍ക്കാരിന്‍റെ തടസ്സം?.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.